Click here for Kerala school kalolsavam 2018 Thrissur details
School Arts Festival of Kerala (Malayalam: കേരള സ്കൂൾ കലോത്സവം) is an annual event conducted by the state government of Kerala,
featuring several art competitions for high school and higher secondary school students of Kerala. The festival was started in 1956,
and till 2008, it was called as "Kerala State School Youth Festival". The participants are students from classes 8th to 12th.
Winners from different revenue districts for a particular event will be competing in state level competition. The event is usually
conducted in December–January months of a year and is considered to be the biggest cultural event of Asia.
Click
here Kerala school kalolsavam 2017 Kannur details in Malayalam
കണ്ണൂർ: കണ്ണൂർ ആതിഥേയത്വം വഹിക്കുന്ന 57ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പ്രകാശനം നിർവഹിച്ചു.
തിരൂർ എഎൽപി സ്കൂൾ അറബിക് അധ്യാപകനായ അസ്ലം ജെസിം ആണ് ലോഗോ രൂപകല്പന ചെയ്തത്. ജലച്ഛായ ചിത്രരചനയിൽ തന്റെ ഇടം രേഖപ്പെടുത്തിയ ജെസിം മാപ്പിളപ്പാട്ട്, കഥാപ്രസംഗം എന്നീ മേഖലയിലും സജീവമാണ്. തബലയുടെയും ചിത്രകാരൻമാർ നിറം ചാലിക്കാൻ ഉപയോഗിക്കുന്ന പെയിന്റിംഗ് പാലെറ്റിനെയും സമന്വയിപ്പിച്ച് വേദിയും ഇതിൽ നൃത്തം ചെയ്യുന്ന രൂപവും ഉൾപ്പെടുന്നതാണ് ലോഗോ.
നൃത്തമാകട്ടെ 57–ാമത് സ്കൂൾ കലോത്സവമായ 57 എന്ന അക്കത്തെയും സൂചിപ്പിക്കുന്നു. പെയിന്റിംഗ് ബ്രഷും പുസ്തകവും പേനയും എല്ലാം ലോഗോയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്
കണ്ണൂർ: ജനുവരി 16 ന് കണ്ണൂരിൽ ആരംഭിക്കുന്ന 57-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ നടത്തിപ്പിന് വിപുലമായ സംഘാടകസമിതി രൂപീകരിച്ചു.
കണ്ണൂർ പൊലീസ് മൈതാനം ഉൾപ്പെടെ 20 വേദികളിലായാണ് മത്സരങ്ങൾ നടക്കുക. 232 ഇനങ്ങളിലായി ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി, വി.എച്ച്.എസ്.എസ് വിഭാഗങ്ങളിൽ നിന്നുള്ള പന്ത്രണ്ടായിരത്തിലേറെ കുട്ടികൾ മാറ്റുരയ്‌ക്കും. അറബിക് - സംസ്‌കൃത കലോത്സവങ്ങളും ഇതോടൊപ്പമുണ്ടാവും. തിരൂർ എ.എൽ.പി സ്‌കൂൾ അറബിക് അദ്ധ്യാപകൻ അസ്ലം ജെസിം രൂപകല്പന ചെയ്തതാണ് കലോത്സവ ലോഗോ.
സംഘാടകസമിതി രൂപീകരണയോഗം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. കോർപ്പറേഷൻ മേയർ ഇ.പി. ലത അദ്ധ്യക്ഷത വഹിച്ചു. ഒരാഴ്ച നീളുന്ന മേളയിൽ എല്ലാ ദിവസവും സാംസ്‌കാരികസായാഹ്നം സംഘടിപ്പിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി. മോഹൻ കുമാർ അറിയിച്ചു.
ഭാരവാഹികൾ: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി (ചെയർമാൻ), പി.കെ. ശ്രീമതി എം.പി, മേയർ ഇ.പി. ലത, കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ് (വൈസ് ചെയർമാൻമാർ), ഡി.പി.ഐ കെ.വി. മോഹൻകുമാർ (ജനറൽ കോ - ഓർഡിനേറ്റർ), ഹയർ സെക്കൻഡറി ഡയറക്ടർ എം.എസ്. ജയ, ജില്ലാ കളക്ടർ മീർ മുഹമ്മദ് അലി (ജോയിന്റ് ജനറൽ കോ - ഓർഡിനേറ്റർമാർ), അഡിഷണൽ ഡി.പി.ഐ ജെസി ജോസഫ് (ജനറൽ കൺവീനർ).
Tweet If you feel this web site is useful for you, please don't forget to inform others so now you can like and share Face book or Googleplus and twitter